കണ്ണൂർ:ജില്ലയിൽ എസ് എഫ് ഐ വ്യാപക അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന്
വനിതാ നേതാക്കളടക്കം പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സ തേടി -
ഇന്ന് ക്യാമ്പസുകളിൽ കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് ശേഷം കണ്ണൂർ ജില്ലയിൽ എസ് എഫ് ഐ വ്യാപക അക്രമത്തിന് നേതൃത്വം കൊടുക്കുന്നത് പ്രതിഷേധാർഹമാണെന്ന് കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റി.മാടായി കോ ഓപ്പറേറ്റിവ് കോളേജിലും പയ്യന്നൂർ കോളേജിലും ഭീകരമായ അക്രമത്തിനാണ് എസ് എഫ് ഐ നേതൃത്വം കൊടുത്തത്.പയ്യന്നൂർ കോളേജിൽ കെ എസ് യു ജില്ലാ ഭാരവാഹികളായ ആദർശ് പറവൂർ, ആഷ്‌ലി വെള്ളോറ, യുക്ത ഷാജി എന്നിവരെയും മാടായി കോളേജിൽ യാസിൻ, അശ്വന്ത് എന്നീ കെ എസ് യു യൂണിറ്റ് ഭാരവാഹികളെയുമാണ് പുറത്ത് നിന്നടക്കം വന്ന എസ് എസ് എഫ് ഐ ഗുണ്ടകൾ ആക്രമിച്ചത്. ജില്ലയിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ മനം നൊന്ത് എസ് എഫ് ഐ കാട്ടിക്കൂട്ടുന്ന അക്രമ പരമ്പരകൾക്കെതിരെ ശക്തമായ പ്രതിഷേധമുയരുമെന്ന് കെ എസ് യു ജില്ലാ 1 പ്രസിഡന്റ് എം സി അതുൽ പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂർ ഐ ടി ഐ യിൽ സംഘർഷമുണ്ടാക്കിയ എസ് എഫ് ഐ വിവിധ ' ക്യാമ്പസുകളിലേക്ക് അക്രമം വ്യാപിപ്പിക്കുന്നത് ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്നും നേതൃത്വം പോലും ഗുണ്ടകളായി പരിണമിച്ചതിന്റെ തെളിവാണ് ഇത്തരം അക്രമ സംഭവങ്ങളെ എസ് എഫ് ഐ ക്ക് നിയന്ത്രിക്കാൻ കഴിയാത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.തുടർച്ചയായി ജില്ലയിൽ അക്രമങ്ങൾ അഴിച്ച് വിട്ട് വനിതാ നേതാക്കളെ പോലും ഗുരുതര പരിക്കേൽപ്പിക്കുന്ന എസ് എഫ് ഐ നിലപാടിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലെ ക്യാമ്പസുകളിൽ ഇന്ന് (01-10-2024)വിദ്യാഭ്യാസ ബന്ദ് ആചരിക്കും.
SFI is out of balance and on the path of violence; KSU Education Bandh today.